
ജില്ലാതല സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ രണ്ട്, മൂന്ന് തീയതികളിലായി തലശ്ശേരിയില്‍ നടക്കും. ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി വിപുലീകരണ യോഗം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത ഉദ്ഘാടനം ചെയ്തു.
15 വിദ്യാഭ്യാസ ഉപജില്ലകളിലെ സ്‌കൂളുകളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുക. ശാസ്ത്ര മേള സെന്റ് ജോസഫ്‌സ് എച്ച് എസ് എസ്, സാമൂഹ്യ ശാസ്ത്ര മേള ബി ഇ എം പി എച്ച് എസ് എസ്, ഗണിത ശാസ്ത്ര മേള സേക്രട്ട് ഹാര്‍ട്ട് എച്ച് എസ്എസ്, പ്രവൃത്തിപരിചയ മേള മുബാറക്ക് എച്ച് എസ് എസ്, ഐ ടി മേള ബ്രണ്ണന്‍ എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് നടക്കുക. മേളയിലെത്തുന്നവര്‍ക്കുള്ള ഭക്ഷണം ഗവ. ഗേള്‍സ് എച്ച് എസ് എസില്‍ ഒരുക്കും. ബ്രണ്ണന്‍ എച്ച് എസ് എസില്‍ വൊക്കേഷണല്‍ എക്‌സ്‌പോയും സംഘടിപ്പിക്കും. രണ്ട് ദിവസത്തെ മേളയില്‍ 4000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുക.
തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ അസി. കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഇ വിജയന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആര്‍ വസന്തന്‍ മാസ്റ്റര്‍, തലശ്ശേരി നഗരസഭ ഉപാധ്യക്ഷന്‍ വാഴയില്‍ ശശി, കൗണ്‍സിലര്‍മാരായ ഷബാന ഷാനവാസ്, ടി കെ സാഹിറ, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ജ്യോതി കോടോത്ത്, വി എച്ച് എസ് ഇ അസി. ഡയറക്ടര്‍ ഉദയകുമാരി, എസ്എസ്‌കെ ഡിപിസി ഇ സി വിനോദ്, പാലയാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍, ഡി ഇ ഒ അംബിക ടീച്ചര്‍, ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ ജയരാജ് മാസ്റ്റര്‍, തലശ്ശേരി ബ്രണ്ണന്‍ എച്ച് എസ് എസ് പി ടി എ പ്രസിഡണ്ട് ഇ എം സജിത, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.














