Hivision Channel

ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

ആറളം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിച്ച് തികച്ചും യന്ത്രവല്‍കൃത തെരഞ്ഞെടുപ്പായിരുന്നു. ഓരോ ക്ലാസും ബൂത്തായി സജ്ജീകരിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരും ഉണ്ടായിരുന്നു.ജനാധിപത്യത്തിന്റെ ഇലക്ഷന്‍ രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. ഇലക്ഷന്‍ സമിതി അംഗങ്ങളായ സക്കരിയ വിളക്കോട്, ഷിജേഷ് ടി.വി, അജേഷ് പി പി ജി, സീനിയര്‍ അസിസ്റ്റന്റ് ലിന്റു കുര്യന്‍, ജാന്‍സി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *