Hivision Channel

ഡോക്ടര്‍ വി.വി സമീമയെ അനുമോദിച്ചു

കാക്കയങ്ങാട്: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഓള്‍ ഇന്ത്യ നീറ്റ് പരീക്ഷയില്‍ എം സി എച്ച് ഹെഡ് ആന്റ് നെക്ക് സര്‍ജറി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഡോക്ടര്‍ വി.വി സമീമയെ മുസ്ലീം യൂത്ത് ലീഗ് കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. സമീമക്കുള്ള സ്‌നേഹോപഹാരം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ നല്‍കി. മുസ്ലീം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഒമ്പാന്‍ ഹംസ പഞ്ചായത്ത് സെക്രട്ടറി പി.പി സക്കരിയ, ഖത്തര്‍ കെ.എം.സി.സി പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ ഹനീഫ, ഖത്തര്‍ കെ.എം.സി.സി കാക്കയങ്ങാട് യൂണിറ്റ് പ്രസിഡന്റ് എ.കെ ഷാനിദ്, അക്ബര്‍, സലാം,റിയാസ്, സുഹൈല്‍,അശ്മില്‍,റാഷിദ്, സഹല്‍, റിഷാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *