Hivision Channel

ഹാപ്പിനെസ് ഫെസ്റ്റിവല്‍;പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഡിസംബര്‍ 19 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന് നല്‍കി സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പ്രകാശനം നിര്‍വഹിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍, എ ഡി എം കെ കെ ദിവാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സംവിധായകന്‍ ഷെറി തുടങ്ങിയവര്‍ പങ്കെടുത്തു. മ്യൂസിക് ഷോകള്‍, ഫാഷന്‍ ഷോ, ഫ്ളവര്‍ ഷോ, ചില്‍ഡ്രണ്‍സ് അമ്യൂസ്മെന്റ് പാര്‍ക്ക്, എക്സിബിഷനുകള്‍, ഫുഡ്കോര്‍ട്ടുകള്‍, അഗ്രികള്‍ച്ചറല്‍ ഫെസ്റ്റ്, നാടന്‍ കലാ പ്രകടനങ്ങള്‍, പുസ്തകോത്സവം, ചലച്ചിത്രോത്സവം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ഹാപ്പിനെസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക.

Leave a Comment

Your email address will not be published. Required fields are marked *