Hivision Channel

മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നടത്തി

കണ്ണൂര്‍:സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. ജില്ലാ പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സഹകരണ ഓഡിറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഇ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മലയാള ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ മാധവന്‍ പുറച്ചേരിയും ഭരണഭാഷ മലയാളമാകുമ്പോള്‍ എന്ന വിഷയത്തില്‍ വത്സന്‍ അഞ്ചാംപീടികയും പ്രഭാഷണം നടത്തി. സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ യു കെ ബിജു, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇന്‍ ചാര്‍ജ് കെ പ്രദോഷ് കുമാര്‍, അസി.രജിസ്ട്രാര്‍ പി രതീദേവി എന്നിവര്‍ സംസാരിച്ചു. വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ മലയാള കവിതാ പാരായണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *