Hivision Channel

കരട് വോട്ടര്‍പട്ടിക പ്രകാശന ആഘോഷം

ഇരിട്ടി: മഹാത്മാ ഗാന്ധി കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമുകളുടെയും ഇലക്ടറല്‍ ലിറ്ററസി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കരട് വോട്ടര്‍പട്ടിക പ്രകാശന ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി എന്‍ഷ്വര്‍ വോട്ടര്‍ ചലഞ്ച് പരിപാടി ആരംഭിച്ചു. വളന്റിയര്‍മാര്‍ നാട്ടിന്‍പുറങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് കരട് വോട്ടര്‍ പട്ടികയില്‍ അവരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതാണ് പരിപാടി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ കാണുന്ന വളന്റിയര്‍ക്ക് സമ്മാനവും നല്‍കും. പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി തഹസില്‍ദാര്‍ സി. വി പ്രകാശന്‍ നിര്‍വ്വഹിച്ചു. ഇ രജീഷ്, പി സപ്ന, ജയരാജ്, ഇസബല്‍ മരിയ,കെ.വി സാന്ദ്ര, ജയിസ് റോയ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *