
ഇരിക്കൂര്‍: ഡിസംബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എന്‍.എം ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടത്തി. മുസ്ലിം ഗേള്‍സ് മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം ആയിഷ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. എ.ഒ.പി. നജ്മ അധ്യക്ഷത വഹിച്ചു. ഫുആദ ടീച്ചര്‍, റസ്മിന ഉളിയില്‍, കെ.പി.അശ്അറ എന്നിവര്‍ സംസാരിച്ചു.














