
അയോത്തുംചാല്‍: പുതിയ ഇനം കടന്നല്‍ ടിഫിയ ബിജുയി എന്ന നാമകരണത്തിലൂടെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ബിജു തേങ്കുടിക്ക് യുവകലാസാഹിതി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അയോത്തുംചാലില്‍ സ്വീകരണം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂര്‍, അഡ്വ. വി. ഷാജി, പി.എസ് ശിവദാസന്‍, സി.എം സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍, കെ.വി ശരത്, നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, എം. ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.














