
ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോള്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒമ്പതാമത് ഇരിട്ടി പുഷ്‌പോത്സവത്തിന്റെ കാല്‍നാട്ട്കര്‍മ്മം പുഷ്‌പോത്സവ നഗരിയില്‍ നടന്നു. ഇരിട്ടി സി.ഐ കെ.ജെ ബിനോയ് കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. സൊസൈറ്റി ചെയര്‍മാന്‍ ഇ. രജീഷ് അധ്യക്ഷനായി. ഡോ. എം.ജെ മാത്യു, സി. ബാബു, എന്‍.ജെ ജോഷി, ഗഫൂര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഡിസംബര്‍ 21 മുതല്‍ ജനുവരി 8 വരെയാണ് പുഷ്‌പോത്സവം നടക്കുന്നത്.














