Hivision Channel

പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും

ഇരിട്ടി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ 12ാം ചരമവാര്‍ഷിക ദിനത്തില്‍ ഇരിട്ടിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി കെ ജനാര്‍ദ്ദനന്‍, പി എ നസീര്‍, എന്‍ കെ ഇന്ദുമതി, എന്‍.കെ ശാന്തിനി, എം സുധാകരന്‍, ടി.കെ അബ്ദുല്‍ റഷീദ്, റാഷിദ് പുന്നാട്, വി പ്രകാശന്‍, ജിജോയ് മാത്യു, സി.കെ അര്‍ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *