Hivision Channel

വേക്കളം എ.യു പി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയായ ഇ.എല്‍.എ.യുടെ ഉദ്ഘാടനം നടന്നു

പേരാവൂര്‍:സമഗ്ര ശിക്ഷ കേരള ഇരിട്ടി ബി.ആര്‍ സി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 4, 7 ക്ലാസുകളിലെ കുട്ടികള്‍ക്കായി പഠന പരിപോഷണ പരിപാടിയായ ഇ.എല്‍.എ.യുടെ ഉദ്ഘാടനം വേക്കളം എ.യു പി സ്‌കൂളില്‍ നടന്നു.പി.ടി. എ പ്രസിഡണ്ട് കെ.എ ബഷീറിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ സിനിജ സജീവന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.പി രാജീവന്‍,അധ്യാപകരായ പി.ഇന്ദു , പി.വി.കാന്തിമതി ,ജി.അനുശ്രി എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ കെ.എം.അഞ്ജലി പദ്ധതി വിശദീകരണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *