
പേരാവൂര്‍:കുനിത്തല വായന്നൂര്‍ റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ കുനിത്തലയില്‍ പുതുതായി രൂപീകരിച്ച ഇസ്‌ക്ര വാട്ട്‌സാപ്പ് കൂട്ടായ്മ പോസ്റ്റര്‍ പ്രചരണം നടത്തി.പൊതുജനം കഴുതകളല്ലെന്നും റോഡ് കുളമാക്കിയ ജനപ്രതിനിധികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങളെന്നും, സുഗമമായ സഞ്ചാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം, ഇനി എത്ര കാലം കഴിഞ്ഞാല്‍ ഞങ്ങളുടെ റോഡിന് ശാപമോക്ഷം ഉണ്ടാവും തുടങ്ങിയ കാര്യങ്ങളാണ് ഇസ്‌ക്ര കൂട്ടായ്മയുടെ പോസ്റ്ററില്‍ ഉള്ളത് പേരാവൂര്‍ ടൗണിലും കുനിത്തലയിലുമാണ് പോസ്റ്റര്‍ പ്രചരണം നടത്തിയത്.കഴിഞ്ഞ ദിവസം കുനിത്തല സ്വശ്രയ സംഘവും പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു.














