Hivision Channel

കൊല്ലം കൊട്ടാരക്കരയില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോട് സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ആവശ്യപെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (22) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണു സംഭവം.

Leave a Comment

Your email address will not be published. Required fields are marked *