Hivision Channel

കുനിത്തലമുക്ക് വായന്നൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കുനിത്തല ജനകീയ സമിതി വീടുകളില്‍ നോട്ടീസ് വിതരണം ചെയ്തു

പേരാവൂര്‍:കുനിത്തലമുക്ക് വായന്നൂര്‍ റോഡ് ഉടന്‍ അറ്റകുറ്റപ്രവര്‍ത്തിനടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 12,13 വാര്‍ഡുകളിലെ വീടുകളില്‍ കുനിത്തല ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നോട്ടീസ് വിതരണം ചെയ്തു.കുനിത്തല ജനകീയ സമിതി കണ്‍വീനര്‍ വിശ്വനാഥന്‍, ബാലകൃഷ്ണന്‍ ,രമിത്ത്, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി

എത്രയും പ്രിയപ്പെട്ട കുനിത്തലയിലെ സഹോദരങ്ങളെ,
നാം ഇന്ന് ഒരു സമരപാതയിലാണ്. അധികാര വര്‍ഗ്ഗം നീതി നിഷേധിക്കുമ്പോള്‍ അതിനെതിരായി ഭരണവര്‍ഗത്തിന്റെ കണ്ണ് തുറപ്പിക്കുവാന്‍ നമ്മുടെ അവകാശങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന ധിക്കാര സമീപനങ്ങള്‍ക്കെതിരെ നമ്മുടെ മൗലിക അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി നാം അധികാര വര്‍ഗത്തിന് നേരെ വിരല്‍ ചൂണ്ടുന്നു.

നോട്ടീസില്‍ ഉള്ളത്;

എ. എസ്. നഗര്‍ മുതല്‍ വായന്നൂര്‍ കോളയാട് റോഡിന്റെ ശോചനീയമായ അവസ്ഥ പല തവണ നമ്മള്‍ പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ്. ചെറിയ ചെറിയ അവധികളും മുടന്തന്‍ ന്യായവുമായി ഇന്നും നാം പൂര്‍വ്വസ്ഥിതിയിലാണ്. കാല്‍നട യാത്രപോലും അസാധ്യമായിരിക്കുകയാണ്. കാല വര്‍ഷം ഇങ്ങെത്തി. എന്നിട്ടും ഉറക്കം വിട്ടുണരാതെ ഫയലുകളുടെ മേലെ അട യിരിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും അവര്‍ക്ക് ഒത്താശ പാടുന്ന ഭരണക്കാര്‍ക്കും എതിരെ സന്ധിയില്ലാസമര രംഗത്ത് നമ്മെ എത്തിച്ചിരിക്കുകയാണ്. വിജയം മാത്രം നമ്മുടെ ലക്ഷ്യം. കുനിത്തല വായന്നൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരി ക്കുന്നതുവരെ നമുക്ക് വിശ്രമമില്ല. തുടര്‍ന്നും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും പോരായ്മകള്‍ ചൂണ്ടികാണിച്ചും തെറ്റുകള്‍ തിരുത്തിക്കാനും നാം എപ്പോഴും ജാഗരൂകരായിരിക്കണം.

ഈ സമരത്തില്‍ നിങ്ങളുടെ ഓരോരുത്തരുടേയും രാഷ്ട്രീയ, മത, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവിധ സഹകരണവും ഉണ്ടാവുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു എന്നിവയാണ് നോട്ടീസില്‍ ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *