
പേരാവൂര്‍: വേനല്‍ മഴയില്‍ പേരാവൂര്‍ മേഖലയിലെ രണ്ടിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം.പേരാവൂര്‍ നിടുംപൊയില്‍ റോഡില്‍ കുനിത്തലമുക്കിലും തൊണ്ടിയില്‍ പാലത്തിന് സമീപവുമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ബുധനാഴ്ച പെയ്ത വേനല്‍മഴയിലാണ് രണ്ടിടങ്ങളിലും റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായത്. ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ ദുരിതം നേരിടാറുണ്ടെങ്കിലും അടുത്ത കാലവര്‍ഷം എത്തി നിന്നിട്ടും ഇത് പരിഹരിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
















