Hivision Channel

പേരാവൂര്‍ മുരിങ്ങോടിയില്‍ എച്ച് ടി ലൈന്‍ സ്ഥാപിച്ചതിന് ശേഷമുള്ള കേബിളുകള്‍ റോഡരികില്‍ നിന്ന് മാറ്റാത്തത് കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു

പേരാവൂര്‍: മുരിങ്ങോടിയില്‍ എച്ച് ടി ലൈന്‍ സ്ഥാപിച്ചതിന് ശേഷമുള്ള കേബിളുകള്‍ റോഡരികില്‍ നിന്ന് മാറ്റാത്തത് കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു.മാസങ്ങള്‍ക്ക് മുന്നേ മുരിങ്ങോടി നമ്പ്യോട് മേഖലകളില്‍ എച്ച് ടി ലൈൻ വലിച്ചതിനു ശേഷമുള്ള കേബിൾ റോൾ റോഡരികില്‍ കൊണ്ടിട്ടിരുന്നു ഇതിന്റെ മരഭാഗം ദ്രവിച്ച് ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന രീതിയിലാണുള്ളത്.ഇത് ഇവിടെ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ നേതാകൾ കെ എസ് ഇ ബി അസി. എഞ്ചിനീയര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡണ്ട് റഫീഖ് കാട്ടുമാടം,ബ്രാഞ്ച് സെക്രട്ടറി ഷമീര്‍ മുരിങ്ങോടി എന്നിവര്‍ ഹൈവിഷന്‍ ന്യൂസിനോട് പറഞ്ഞു. ഇതു വഴി കാൽ നടയാത്ര ചെയുന്നവർക്കും വാഹന യാത്ര ചെയ്യുന്നവർക്കും ഒരു പോലെ ഭിക്ഷണിയായിട്ടും കെ എസ് ഇബി ജീവനക്കാർക്ക് ഒരു കുലുക്കവും ഇല്ല

Leave a Comment

Your email address will not be published. Required fields are marked *