
പേരാവൂർ: കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് സമീപത്തായുള്ള ബേക്കറിയിൽ നിന്നും പഴകിയ പഫ്സും ഡേറ്റ് കഴിഞ്ഞ പാക്കറ്റ് ബേക്കറി സാധനങ്ങളും പിടികൂടി.

ബുധനാഴ്ച വൈകുന്നേരം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്.

ഹെൽത്ത് ഇൻസ്പെക്ടർ കെ മോഹനന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സഹപ്രവർത്തകരായ കെ ആർ വത്സല,ബിനു ചന്ദ്രൻ എന്നിവർ പങ്കെടുത്തു. പഴകിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.















