Hivision Channel

റവന്യൂ വകുപ്പില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി

കൈക്കൂലി ഗുരുതരമായ കുറ്റമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാര്‍ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നില്‍ക്കാന്‍ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. അഴിമതിക്കാര്‍ക്കെതിരെ ശിക്ഷ വര്‍ദ്ധിപ്പിക്കണം. അഴിമതി അറിയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വിവരം പുറത്തുവന്നതാണ് വകുപ്പില്‍ ശുദ്ധീകരണ നടപടി തുടങ്ങാന്‍ കാരണം. അതിനിടെ സുരേഷ് കുമാറിനെ വകുപ്പില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പലരില്‍ നിന്നും ഇയാള്‍ 500 മുതല്‍ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങിയിരുന്നു. പണത്തിന് പുറമെ കുടംപുളിയും തേനും വരെ കൈക്കൂലിയായി കൈപ്പറ്റിയിരുന്നതായി വിജിലന്‍സ് വ്യക്തമാക്കി. സുരേഷ് കുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതി ജൂണ്‍ 7 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്..

Leave a Comment

Your email address will not be published. Required fields are marked *