Hivision Channel

കെ സ്റ്റോര്‍ ഫലപ്രദമായി ഉപയോഗിക്കണം;സ്പീക്കര്‍ എ എന്‍ ഷംസീര്‍

കേരളത്തില്‍ ആരംഭിക്കുന്ന കെ സ്റ്റോറുകള്‍ ജനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നിയമസഭ സ്പീക്കര്‍ അഡ്വ.എ എന്‍ ഷംസീര്‍ പറഞ്ഞു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആരംഭിക്കുന്ന കെ സ്റ്റോറിന്റെ തലശ്ശേരി താലൂക്കുതല ഉദ്ഘാടനം കതിരൂര്‍ മലാലില്‍ നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.
സാങ്കേതികവിദ്യ വികസിക്കുമ്പോള്‍ ആര്‍ക്കും അതിനോട് മുഖംതിരിഞ്ഞ് നില്‍ക്കാനാകില്ല. അതിന്റെ ഭാഗമായാണ് കേരളത്തില്‍ കെ സ്റ്റോര്‍ ഉള്‍പ്പെടെ തുടങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് കേരളത്തില്‍ ഇപ്പോള്‍ പല സര്‍ക്കാര്‍ സംരംഭങ്ങളും തുടങ്ങുന്നത്. കാരണം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അത്രത്തോളം മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സനില പി രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത്ത് കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് മധുസൂദനന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേഷ്ബാബു പുത്തലത്ത്, പൊന്ന്യം കൃഷ്ണന്‍, ബഷീര്‍ ചെറിയാണ്ടി ,കെ വി രജീഷ്, ഒ ഹരിദാസന്‍, രതീശന്‍ മുള്ളോറ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *