Hivision Channel

പെരുവയിൽ  കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഭാഗികമായി തകർന്നു

കോളയാട് പുത്തലം സ്വദേശി രതീഷിന്റെ ഓട്ടോയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്.യാത്രക്കാരുമായി പെരുവയിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് കാട്ടുപോത്തിന്റെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ ഓട്ടോയുടെ ഹെഡ്ലൈറ്റുംചില്ലും തകർന്നു .ഏതാനും മാസങ്ങൾക്കു മുമ്പ് ചെമ്പുക്കാവ് സ്വദേശി മറാടി ബാബു ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് അപകടത്തിൽപ്പെട്ട്  തോളല്ല് പൊട്ടി മൂന്നുമാസം ചികിത്സ തേടിയിരുന്നു.ചങ്ങലഗേറ്റ് പെരുവ റോഡിലെ അടിക്കാടുകൾ വെട്ടിത്തെളിക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *