Hivision Channel

വൈശാഖ മഹോത്സവം; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി ബാട്ടി അക്കരെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

കൊട്ടിയൂര്‍: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി ബാട്ടി അക്കരെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച്ച രാവിലെ മണത്തണ കുണ്ടേന്‍ മഹാവിഷ്ണു ക്ഷേത്രം, ചപ്പാരം എന്നിവിടങ്ങളിലെ ദര്‍ശനത്തിന് ശേഷമാണ് അക്കരെ സന്നിധിയില്‍ എത്തിയത്. അക്കരെ സന്നിധിയില്‍ വെള്ളിക്കുടം സമര്‍പ്പിച്ച ശേഷം കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.സി സുബ്രഹ്മണ്യന്‍ നായരുമായും നന്ത്യാര്‍വള്ളിയുമായും കൂടിക്കാഴ്ച നടത്തി.ചീഫ് ജസ്റ്റിസിനോടപ്പം ഹൈക്കോടതി ജഡ്ജി ബസന്ത്, അഡ്വ.പ്രദീപ്, ദേവസ്വം ട്രസ്റ്റിമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നിവരും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *