
പേരാവൂര്‍: മെല്‍ബണ്‍ രൂപതാ മെത്രാനായി സ്ഥാനമേറ്റ ശേഷം ആദ്യമായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ജന്മനാട്ടിലെത്തി.തിങ്കളാഴ്ച സന്ധ്യയോടെ എത്തിയ മെത്രാനെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു.അമ്മ പനന്തോട്ടത്തില്‍ ത്രേസ്യാമ്മയുടെ ഒന്നാം ചരമവാര്‍ഷികദിനാചരണത്തില്‍ പങ്കെടുക്കാനാണ് മെത്രാന്‍ പെരുമ്പുന്നയിലെ വീട്ടിലെത്തിയത്.ചരമദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പെരുമ്പുന്ന ഫാത്തിമ മാതാ പള്ളിയില്‍ നടന്ന ദിവ്യബലിക്കും ഒപ്പീസിനും മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ കാര്‍മികത്വം വഹിച്ചു.
വൈകിട്ടോടെ അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോകും. മേയി 31-നാണ് പെരുമ്പുന്ന സ്വദേശിയായ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ മെത്രാനായി ചുമതലയേറ്റത്.














