
പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ യോഗാദിനം ആചരിച്ചു.എഴുത്തുകാരന്‍ രാമചന്ദ്രന്‍ കടമ്പേരി കുട്ടികള്‍ക്ക് യോഗ ദിന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റിജി രാമചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പാള്‍ മേരി ജോണി, സ്റ്റാഫ് സെക്രട്ടറി മേരിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, യോഗ പ്രദര്‍ശനവും നടന്നു. അധ്യാപകരായ സുഷമ പി, അഖില മിഹില്‍നാഥ്, സിന്ധു എം കെ, ശരണ്യ വി എന്നിവര്‍ നേതൃത്വം നല്‍കി.















