
പേരാവൂര്‍:റോഡരികിലൂടെ നടക്കുകയായിരുന്ന യുവാവിന് നിയന്ത്രണം തെറ്റിവന്ന കാറിടിച്ച് പരിക്ക്.തൊണ്ടിയിലെ വരവുകാലായില്‍ ജിമ്മി വര്‍ക്കിച്ചനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ജിമ്മിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തെറ്റുവഴി തൊണ്ടിയില്‍ റോഡില്‍ ഇന്ന് രാവിലെ 7.30യോടെയാണ് അപകടം.തെറ്റുവഴി ഭാഗത്ത് നിന്ന് വന്ന കാര്‍ ജിമ്മിയെ ഇടിച്ച ശേഷം സമീപത്തെ വീട്ടുമതിലില്‍ ഇടിച്ചാണ് നിന്നത്.














