Hivision Channel

വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വനംമന്ത്രി

വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതും പരിഗണിക്കും. എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ശേഷി വകുപ്പിനില്ലെന്നും അതിന് പുതിയ സംവിധാനം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യാപകമായി വനംവകുപ്പ് നടത്തിയ വനസൗഹൃദ സദസുകളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. വന്യജീവി ആക്രമണം കൂടുലുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. നഷ്ടപരിഹാരം, പ്രതിരോധ പ്രവര്‍ത്തനം, ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *