Hivision Channel

ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു

അരനൂറ്റാണ്ടിലേറെ തൃശൂര്‍ പൂരപ്രേമികളുടെ മനം കവര്‍ന്ന ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. തൃശൂര്‍ പൂരത്തില്‍ 58 വര്‍ഷമായി പങ്കെടുത്തിട്ടുണ്ട്. തിരുവമ്പാടിക്കായാണ് തൃശൂര്‍ പൂരത്തില്‍ എഴുന്നെള്ളിയിരുന്നത്. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രം വക ആനയാണ് ശങ്കരംകുളങ്ങര മണികണ്ഠന്‍. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ആന ചരിഞ്ഞത്. പ്രായാധിക്യം മൂലം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ജഡം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയ ശേഷം സംസ്‌കരിക്കാനായി കൊണ്ടുപോകും.

1964ല്‍ മൂന്നാം വയസില്‍ നിലമ്പൂര്‍ കോവിലകത്ത് നിന്ന് ശങ്കരംകുളങ്ങരയില്‍ എത്തിയ ശങ്കരംകുളങ്ങര മണികണ്ഠന്‍ അഞ്ചാം വയസിലാണ് തിരുവമ്പാടിയുടെ പറയെടുത്ത് പൂരത്തില്‍ സാന്നിധ്യമറിച്ചത്. തുടര്‍ന്നുള്ള അമ്പത് വര്‍ഷം കോലമേന്തിയും കൂട്ടാനയായും മണികണ്ഠന്‍ പൂരത്തില്‍ പങ്കെടുത്തു. പ്രായാധിക്യം മൂലം പരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *