Hivision Channel

യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫൗസ്റ്റീന ടോമിയെ അനുമോദിച്ചു

മുഴക്കുന്ന്: യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എ ഇക്കണോമിക്‌സില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം നേടിയ ഫൗസ്റ്റീന ടോമിയെ അനുമോദിച്ചു.എം എല്‍ എ അഡ്വ. സണ്ണി ജോസഫ് ഉപഹാരം നല്‍കി.വി രാജു, വി. പ്രകാശന്‍, നമേഷ് , ജോഫിന്‍സ് ജെയിംസ്, സജിത മോഹനന്‍, പി വി സജീദ്, പി.കെ അഖില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കാക്കയങ്ങാടിലെ വ്യാപാരിയായ കെ.ടി ടോമി, ഷാന്റി ദമ്പതികളുടെ മകളാണ് ഫൗസ്റ്റീന.

Leave a Comment

Your email address will not be published. Required fields are marked *