
തില്ലങ്കേരി: കെഎസ്ടിഎ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കരുതല്‍ 2023 തില്ലങ്കേരി പഞ്ചായത്ത് തല ഉദ്ഘാടനം തില്ലങ്കേരി ആലയാട് എ.യു.പി സ്കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നിതീഷ് കുമാര്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി.കെ രതീഷ്, കെ.വി ആശ, എച്ച് എം ഇന്‍ ചാര്‍ജ് പി രഞ്ജിത, എം പ്രജീഷ്, പി സക്കീന, കെ.പി ബാബുരാജന് എം.സി.ജുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.














