
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് റെജീഷ് ബൂണിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേളകം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. യൂണിറ്റ് ട്രഷറര്‍ റിജോ വാളുവെട്ടിക്കല്‍, വൈസ് പ്രസിഡന്റ് ബിനു സി ആന്റണി, ട്രസ്റ്റ് ചെയര്‍മാന്‍ ജോസ് വാത്യാട്ട്, ജോര്‍ജ്കുട്ടി വാത്യാട്ട്, ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, വ്യാപാരി അംഗങ്ങളും പങ്കെടുത്തു.














