
മീത്തലെ: പുന്നാട് ദീപം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ എ.കെ ഷൈജു, അനിത സി.കെ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. അനൂപ് മാസ്റ്റര്‍, സംഘം പ്രസിഡണ്ട് ശ്രീജേഷ് ഇ.കെ, സെക്രട്ടറി വേണുഗോപാല്‍, ശ്രീരാജ് എം എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പായസ വിതരണവും നടത്തി.














