
പേരാവൂര്‍: എസ്ഡിപിഐ പേരാവൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസാദി മീറ്റ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ 77-ാംസ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം എന്ന പ്രമേയവുമായി എസ്ഡിപിഐ സംസ്ഥാനത്തുടനീളം 2500-ല്‍ അധികം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആസാദി മീറ്റിന്റെ ഭാഗമായി പേരാവൂര്‍ ടൗണില്‍ ആസാദി മീറ്റ് നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് റഫീക്ക് കാട്ടുമാടം ദേശീയ പതാക ഉയര്‍ത്തി. ഷമീര്‍ മുരിങ്ങോടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അയ്യൂബ് ചക്കംപറമ്പില്‍, സെറീന കാട്ടുമാടം, അസീന ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മധുര വിതരണവും നടത്തി.














