
ചാവശ്ശേരി: ചിങ്ങം 1 കര്‍ഷക ദിനത്തോടനുബന്ധിച്ച് ചാവശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷക തൊഴിലാളി ആദരവും നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.രവിന്ദ്രന്‍, പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സുരേഷ്, കൗണ്‍സിലര്‍മാരായ വി.ശശി, എ.കെ.ഷൈജു, പി.സീനത്ത്. സാജിത.സി ചാവശ്ശേരി സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.വി.പവിത്രന്‍, പുന്നാട് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.കെ ജനാര്‍ദ്ദനന്‍, ഇരിട്ടി ക്ഷീരസംഘം സെക്രട്ടറി ആര്‍.കെ ഷൈജു,കെ.പി പത്മനാഭന്‍, എം.പി.അബ്ദുള്‍ റഹ്മാന്‍, സി.മുഹമ്മദലി, കെ.വി.രാമചന്ദ്രന്‍, കൃഷി ഓഫീസര്‍ അശ്വതി എന്നിവര്‍ സംസാരിച്ചു. വിവിധ കാര്‍ഷിക മേഖലകളില്‍ മികച്ച കര്‍ഷകരായി തിരഞ്ഞെടുത്ത ബാലകൃഷണന്‍, എം, എന്‍.വി നാരായണന്‍, രാമചന്ദ്രന്‍.എം, രവി.പി.കെ, മാധവിയമ്മ കെ, പി .ദാമോദരന്‍, റോയിസ് കുറുമ്പാലി മികച്ച വിദ്യാര്‍ത്ഥി കര്‍ഷകയായി അശ്വതി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.














