
പടിയൂര്‍: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണം നടത്തി.പ്രസിഡണ്ട് .ബി.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ആര്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ മാധവി മാവിലക്കണ്ടി, ട്രീസ ഒറ്റപ്ലാക്കല്‍,ജോയി അറക്കല്‍,ചന്ദ്രന്‍ കടാങ്കോട്ട്, മുകുന്ദന്‍ പള്ളത്ത്, ജോസഫ് കൊശക്കുഴിയില്‍, രാജന്‍ പാരിക്കല്‍, നാരായണി കെ.പി കരിയില്‍,ആകാശ് പി,മികച്ച കൃഷിക്കൂട്ടമായി ത്രിവേണി കൃഷിക്കൂട്ടം കല്യാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.കൃഷി ഓഫീസര്‍ അതുല്യ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സിബി കാവനാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. തങ്കമണി, വാര്‍ഡ് മെമ്പര്‍മാരായ രാജീവ് മാസ്റ്റര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജോസ് കുര്യന്‍, ആര്‍ രാജന്‍, രാഖി, നിഷ മോള്‍ പി ഷിനോജ്, വി.സി. കുഞ്ഞി നാരായണന്‍ , ഇ.വി. കുമാരന്‍, പി.പി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.














