Hivision Channel

ഫീസ് അടക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം; പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തില്‍ നടപടി. പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്‌മെന്റ് അറിയിച്ചു.സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിനാണ് തിരുവനന്തപുരത്ത് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചത്. തിരുവനന്തപുരം ആല്‍ത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലാണ് പ്രിന്‍സിപ്പലിന്റെ ക്രൂര വിവേചനമുണ്ടായത്. പരാതിപ്പെട്ടതോടെ പ്രിന്‍സിപ്പലിന് തെറ്റുപറ്റിപ്പോയെന്നാണ് മാനേജ്‌മെന്റ് ആദ്യം വിശദീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *