Hivision Channel

അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കായിക മേളയ്ക്ക് തുടക്കമായി

അടയ്ക്കാത്തോട്: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കായിക മേളയ്ക്ക് തുടക്കമായി. കേളകം ഗ്രാമ പഞ്ചായത്ത് അംഗം തോമസ് പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ സെബിന്‍ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജിജി മുതുകാട്ടില്‍, വൈസ് പ്രസിഡന്റ് നേഹി പുളിക്കക്കണ്ടം, മദര്‍ പി.ടി.എ പ്രസിഡന്റ് ജസ്റ്റീന കാരിക്കശ്ശേരി, എച്ച് എം ഇന്‍ – ചാര്‍ജ്ജ് റിജോയി എംഎം, സ്റ്റാഫ് സെക്രട്ടറി ജോസ് സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. പാറത്തോട് മിനി സ്റ്റേഡിയത്തില്‍ നടന്ന മേളയില്‍ മൂന്ന് ഹൗസുകളിലായി 200 ഓളം കുട്ടികള്‍ മാറ്റുരച്ചു.

Leave a Comment

Your email address will not be published. Required fields are marked *