Hivision Channel

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു; രാത്രിയോടെ മഴ ശക്തമാകും

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ട്.
12 ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

രാത്രിയോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മഴ കനക്കുമെന്നാണ് സര്‍ക്കാര്‍
നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ അതീവജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി
നിലനില്‍ക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് ഇത് കൂടുതല്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറും.

Leave a Comment

Your email address will not be published. Required fields are marked *