Hivision Channel

ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

ഇരിട്ടി: കീഴ്പ്പള്ളി പാലേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ചെയര്‍മാനായി അനൂപ് കുമാര്‍, ജനറല്‍ കണ്‍വീനറായി ധനേഷ് സികെ, വൈസ് ചെയര്‍മാന്‍ രാമകൃഷ്ണന്‍ എഴുത്തന്‍, കണ്‍വീനര്‍ അമലേഷ് തെരുവത്ത്,ര ക്ഷാധികാരികളായി അഡ്വ. എ ബി രാമചന്ദ്രന്‍, അനന്തന്‍ മാസ്റ്റര്‍, നാരായണന്‍ ചെട്ടിയാന്‍, ഗോവിന്ദന്‍ ചെട്ടിയാന്‍, കൃഷ്ണന്‍ തൈക്കണ്ടി, ശിവശങ്കരന്‍ കാക്കര, പവിത്രം തൈക്കണ്ടി, സബ് കമ്മിറ്റികളിലേക്ക് സതീഷ് മാസ്റ്റര്‍, ഗോപി അത്തിക്കല്‍, ലക്ഷ്മണന്‍ മാസ്റ്റര്‍, സുമേഷ് സി ആര്‍, പ്രദീപന്‍, മനു, പ്രകാശന്‍ കീഴൂര്‍, പ്രഭുജു എന്നിവരെ തിരഞ്ഞെടുത്തു. ജനുവരി 17,18,19 ദിവസങ്ങളില്‍ നടക്കുന്ന ഉത്സവം കലവറ ഘോഷയാത്ര, താലപ്പൊലി ഘോഷയാത്ര, പ്രാദേശിക പരിപാടികളോട് കൂടി നടത്തുവാന്‍ കമ്മിറ്റി തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *