Hivision Channel

സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത;12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. രാവിലെ നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. മാഹിയിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെങ്കിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *