Hivision Channel

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

മണ്ഡലകാലം മൂന്നാം ദിവസം പിന്നിടുമ്പോള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് രണ്ട് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍.വെര്‍ച്വല്‍ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 ഭക്തരാണ്.പുല്‍മേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് അയ്യപ്പ ദര്‍ശനത്തിനെത്തി.

ഇന്നലെ അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി തുറന്ന കാനന പാതയില്‍ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഒന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

കാനനപാതയില്‍ 50-ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *