കേളകം:ക്രിസ്തുമസിന്റെ വരവറിയിച്ച് കേളകം സാന്‍ജോസ് പള്ളിയില്‍ വലിയ നക്ഷത്രം. 30 അടി ഉയരത്തില്‍ നിര്‍മ്മിച്ചതാണി നക്ഷത്രം. ഇടവകയിലെ 30 അംഗങ്ങളുടെ നേതൃത്വത്തിലാണ് നക്ഷത്രം നിര്‍മ്മിച്ചത്. കമ്പികള്‍ വെല്‍ഡ് ചെയ്താണ് നക്ഷത്രം ഒരുക്കിയിട്ടുളളത്. എല്ലാവര്‍ഷവും നക്ഷത്രം ഒരുക്കാറുണ്ടെങ്കിലും ഇത്തവണയാണ് 30 അടി ഉയരത്തില്‍ ഉള്ള നക്ഷത്രം ഒരുക്കിയതെന്ന് പള്ളി വികാരി പറഞ്ഞു.