
കൊട്ടിയൂര്‍:ദേശീയ ജന്തു രോഗ നിവാരണപദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ചുങ്കക്കുന്ന് വെറ്ററിനറി പോളിക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലിക്കള്‍ക്കായി ഡിസംബര്‍ 1 മുതല്‍ 27 വരെ നടപ്പിലാക്കുന്ന കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന്റെ
കൊട്ടിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ക്ഷീരകര്‍ഷകന്‍ ഷാജി മേമ്മുട്ടത്തിന്റെ ഫാമില്‍ വെച്ച് കൊട്ടിയൂര്‍ പഞ്ചായത്ത പ്രസിഡന്റ് റോയ് നമ്പുടാകം നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന അധ്യക്ഷത വഹിച്ചു.ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ നാരായണന്‍, നിഷ.ടി.പി,ധന്യമോള്‍. ടി. ആര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വെറ്ററിനറി സര്‍ജന്‍ ഡോ. അഞ്ജു മേരി ജോണ്‍ പദ്ധതി വിശദീകരണം നടത്തി.














