
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍
ഏലപ്പീടിക അങ്കണവാടിയില്‍ വെച്ച് സി.ബി.ഇ ക്യാമ്പ് നടത്തി.കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.കണിച്ചാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍ ക്ലാസ് എടുത്തു.കണിച്ചാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അഞ്ജു സെബാസ്റ്റ്യന്‍ ജാഗ്രതാ സമിതിയെക്കുറിച്ച് സംസാരിച്ചു.അങ്കണവാടി ടീച്ചര്‍ റോണി തോമസ്, എ.എല്‍.എം.സി മെമ്പര്‍ സോഫിയ വയലില്‍ എന്നിവര്‍ സംസാരിച്ചു.














