Hivision Channel

വിരാജ്‌പേട്ട എംഎല്‍എ എ.എസ് പൊന്നണ്ണയ്ക്ക് കൂട്ടുപുഴയില്‍ സ്വീകരണം നല്‍കി

ഇരിട്ടി:വിരാജ്‌പേട്ട എംഎല്‍എ ആയതിനുശേഷം ആദ്യമായി കൂട്ടുപുഴയില്‍ എത്തിയ എ എസ് പൊന്നണ്ണയ്ക്ക് കുട്ടുപുഴ പാലത്തിനു സമീപം ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ നസീറിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വയത്തൂര്‍ അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് എത്തിയാതിരുന്നു വിരജ്‌പ്പേട്ട എം എല്‍ എ. കൂട്ടുപുഴ- വിരാജ്‌പേട്ട റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പറയുകയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് അടിയന്തരമായി നവീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫിന്റെ നിവേദനം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാര്‍ഗരറ്റ് ജോസും, അയ്യന്‍കുന്ന് പഞ്ചായത്ത് പരിധിയിലെ ഭൂമികളില്‍ കയറി കര്‍ണാടക വനംവകുപ്പ് അധികൃതര്‍ കുറ്റി സ്ഥാപിച്ചത് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പളിക്കുന്നേല്‍, മെമ്പര്‍മാരായ ഐസക് ജോസഫ്, സെലീന ബിനോയ്, സജി മച്ചിത്താന്നിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരി റെജി എന്നിവരും ചേര്‍ന്ന് വിരാജ്‌പേട്ട എംഎല്‍എക്ക് നല്‍കി.
ഡിസിസി മെമ്പര്‍ മട്ടണി വിജയന്‍, തോമസ് വര്‍ഗീസ്, ടോം മാത്യു, വള്ളിത്തോട് മണ്ഡലം പ്രസിഡണ്ട് വി ബാലകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷൈജന്‍ ജേക്കബ്, ബിജു വേങ്ങലപ്പള്ളി, കോണ്‍ഗ്രസ് നേതാക്കളായ ആന്റോ പേരട്ട, ബിജു കരുമാക്കിയില്‍, ഷാനിദ് പുന്നാട് എന്നിവര്‍ പങ്കെടുത്തു.

എ എസ് പൊന്നണ്ണ എം എല്‍ എ യ്‌ക്കൊപ്പം മുന്‍ കര്‍ണാടക നിയമസഭ കൗണ്‍സില്‍ അംഗം വീണ അക്കായിയ, വീരാജ്‌പേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പട്ടട രഞ്ജിത്ത്, ബി ഷെട്ടഗിരി സോണല്‍ പ്രസിഡന്റ് സദ, ബി ഷെട്ടഗിരി പഞ്ചായത്ത് പ്രസിഡന്റ് കൊല്ലിറ ബൊപ്പണ്ണ, നാരന്‍ കാരിയപ്പാ, പ്രശാന്ത് മല്ലെട്ടിറ, അനില്‍ മല്ലെട്ടിറ എന്നിവര്‍ ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *