
തൊണ്ടിയില്‍: പാലത്തിന് സമീപം റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുകയും ബസ് കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്ത് കല്ല് ചീളുകള്‍ തെറിച്ച് പരിക്ക് പറ്റുന്നത് നിത്യസംഭവമായതിനാല്‍ എത്രയും പെട്ടെന്ന് കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കണമെന്ന് യുണൈറ്റഡ്
മര്‍ച്ചന്റ്‌സ് ചേമ്പര്‍ തൊണ്ടിയില്‍ യൂണിറ്റ് ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. യുഎംസി പ്രസിഡന്റ് ബിനോയ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍, കെ.എം ബഷീര്‍, ലിബിന്‍ കെ എഫ്, നിതിന്‍ മാലത്ത്, സന്തോഷ് കോക്കാട്ട്, ജെയിംസ് കൂവേലില്‍, ജോസ് പി ജെ, ജോഷി തോമസ് എന്നിവര്‍ സംസാരിച്ചു.















