
സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ വച്ച് പിടികൂടിയ കടുവയുടെ പുനരധിവാസത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലുള്ള കടുവയെ തൃശ്ശൂരിലേക്കോ തിരുവനന്തപുരത്തേക്കോ മാറ്റാനാണ് സാധ്യത. കുപ്പാടിയില്‍ സ്ഥലപരിമിതിയുണ്ട്. വനംവകുപ്പ് വൈകാതെ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നാണ് വിവരം. നേരത്തെ മൂടക്കൊല്ലിയില്‍ വച്ച് പിടികൂടിയ കടുവയെ പുത്തൂരിലേക്ക് മാറ്റിയിരുന്നു. കടുവയുടെ കാലിനു പരിക്കുണ്ട്. ഒരു പല്ല് കൊഴിഞ്ഞിട്ടുമുണ്ട്. അധികാരത്തര്‍ക്കത്തിന്റെ പേരില്‍ തല്ലുകൂടിത്തോറ്റ കടുവയെന്ന നിഗമനം ശരിവയ്ക്കുന്നതാണ് പരിക്കുകള്‍.














