
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മില്‍ കൂടിയാലോചന നടക്കുന്നുണ്ട്. കര്‍ണാടക വനമേഖലയിലുള്ള ആനയെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആന വനാതിര്‍ത്തിയ്ക്ക് പുറത്തെത്തിയാല്‍ വെടിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.














