Hivision Channel

ഇരിട്ടി നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ യോഗം ചേര്‍ന്നു

ഇരിട്ടി: നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുള്ള പോസ്റ്റ് കണ്‍സള്‍ട്ടേഷന്‍ യോഗം ഇരിട്ടി നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്നു.

കേരളത്തിലെ എല്ലാ നഗരസഭകളിലും നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറ് വര്‍ഷ കാലയളവില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുവേണ്ടിയാണ് യോഗം ചേര്‍ന്നത്.

നഗരസഭാ വൈസ്‌ചെയര്‍മാന്‍ പി.പി.ഉസ്മാന്റെ അധ്യക്ഷതയില്‍ ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സോയ അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സുരേഷ്, പി.കെ.ബള്‍ക്കിസ്, ടി.കെ. ഫസീല, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടില്‍, ക്ലീന്‍ സിറ്റി മാനേജര്‍ രാജീവന്‍.കെ.വി,കെ.എസ്.ഡബ്ലു.എം.പി ജില്ലാ ഉദ്യോഗസ്ഥരായ വിനോദ്കുമാര്‍. ഇ,ജിജു കെ.റ്റി,ധനേഷ്.പി, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റുമാരായ ജയ്‌സണ്‍ ജോസഫ്, സോമശേഖര, ശ്രീജിത്ത്, പി.ഐ.യു എഞ്ചീനീയര്‍ പ്രിന്‍സി പോള്‍ തുടങ്ങിയവര്‍
സംസാരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വ്യാപാരി- വ്യാവസായി പ്രതിനിധികള്‍, കുടുംബശ്രീ, ഹരിത കര്‍മ്മസേന, വിദ്യാഭ്യസ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍,ക്ലബ് ഭാരവാഹികള്‍, സാമൂഹ്യസന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *