പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. മുഖ്യപ്രതിയെന്ന് കരുതുന്ന അഖിലാണ് പിടിയിലായത്. ഇയാളെ പാലക്കാട് നിന്നുമാണ് പിടികൂടിയത്. കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.
18നാണ് സിദ്ധാര്‍ഥന്‍ മരിച്ചതെങ്കിലും നാഷണല്‍ ആന്റി റാഗിങ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് സംഭവം മാറുന്നത്. അതുവരെ അസ്വാഭാവികമരണത്തിനാണ് കേസെടുത്തത്. റാഗിങ് നടന്നതായി കുട്ടികള്‍തന്നെ കോളേജ് അധികൃതര്‍ക്ക് മൊഴിനല്‍കി.