വേക്കളം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് വിജിത്ത് പനയട അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ജയരാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം വാര്‍ഡ് മെമ്പര്‍ യശോദാവത്സരാജും തുണി സഞ്ചി വിതരണം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെപി സുരേഷ് കുമാറും നിര്‍വഹിച്ചു.എന്‍. ജെ ബെന്നി,ടി.സി ബിജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.