
അടയ്ക്കാത്തോട്: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു. വിജയോത്സവം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാദര്‍ ശാന്തി ദാസ് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി വിജയികളെ ആദരിച്ചു. മെമ്പര്‍ ബിനു മാനുവല്‍, പി.ടി.എ പ്രസിഡണ്ട് ബെന്നി അറയ്ക്കമാലില്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷാന്റി സജി, ഹെഡ് മാസ്റ്റര്‍ ജോണ്‍സണ്‍ വി.സി, മിനി മാത്യു, അസ്‌ന സലാം, സജി ആന്റണി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 2021-22 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയികളെയും ഉന്നത വിജയം നേടിയവരെയുമാണ് ആദരിച്ചു.